Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » പോലീസ് ചീഫിന്റെ വിവാധ സര്‍ക്കുലര്‍; യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി

പോലീസ് ചീഫിന്റെ വിവാധ സര്‍ക്കുലര്‍; യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Tuesday, 25 September 2018 | 19:06


കാസര്‍കോട്: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്നും, പോലീസുകാരുടെ അവകാശങ്ങളും അനൂകൂല്യങ്ങളും, സഹായങ്ങളും സര്‍ക്കാറിന്റെ  ഔദാര്യങ്ങളാണെന്നുമുള്ള കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ വിവാദ സര്‍ക്കുലറിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജീവനക്കാരുടെ ന്യായമായും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും അനുകൂല്യങ്ങളെയും സര്‍ക്കാരിന്റെ ഔദാര്യമായി വ്യാഖ്യാനിച്ച് സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ജില്ലാ പോലീസ് ചീഫ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
  

പുതിയ ബസ്റ്റാര്‍ഡില്‍ നിന്നും ആരംഭിച്ചപ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, എ.എം. കടവത്ത്, മൂസ ബി. ചെര്‍ക്കള,കരുണ്‍ താപ്പ, നാഷണല്‍ അബ്ദുല്ല, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.കാലിദ്, ആര്‍.ഗംഗാധരന്‍, കെ.ടി.സുഭാഷ് നാരായണന്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, ഉബൈദുള്ള കടവത്ത്, ഉസ്മാന്‍ കടവത്ത്, വട്ടയകാട് മഹമൂദ് ,അഷറഫ് എടനീര്‍, അഡ്വ: വി.എം .മുനീര്‍, ബി.കെ. അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്ട്‌ള, നാസര്‍ ചായന്റടി, സഹീര്‍ ആസിഫ്, നാം ഹനീഫാ, അബ്ദുള്ള ഹാജി, വിജയന്‍ കണ്ണീരം, സിലോണ്‍ അഷറഫ്, സിദ്ധീഖ് സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved