Tuesday, 4 September 2018

ഉംറ വിസ ഉടന്‍ നല്‍കിത്തുടങ്ങും
























മക്ക: പുതിയ സീസണിലേക്കുള്ള ഉംറ വിസ അടുത്ത ചൊവ്വാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. കൂടുതല്‍ വിദേശ പൗരന്മാര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഈ മാസം 11 മുതല്‍ സൗദിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങും.

മുന്‍ വര്‍ഷങ്ങളില്‍ ഹജ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഉംറ വീസ നല്‍കിയിരുന്നത്. 70 ലക്ഷം വിദേശ തീര്‍ത്ഥാടകരാണ് കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ സെപ്റ്റംബര്‍ 25നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം അന്ത്യശാസനം നല്‍കി.

പുണ്യകേന്ദ്രങ്ങളിലെത്തി ഉംറ നിര്‍വഹിക്കുന്നവരില്‍ ഭൂരിഭാഗവും ഹജ് തീര്‍ഥാടനത്തിന് സാധിക്കാത്തവരാണ് . ഉംറ തീര്‍ഥാകടരുടെ എണ്ണം വര്‍ഷത്തില്‍ 20 ലക്ഷം വീതം വര്‍ധിപ്പിച്ച് നാലു വര്‍ഷത്തിനകം ഇത് ഒന്നര കോടിയാക്കി ഉയര്‍ത്താനാണ് പദ്ധതി.




SHARE THIS

Author:

0 التعليقات: