Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























മ്യാന്‍മാര്‍: റോഹിങ്ങ്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്നത് ഗുരുത കുറ്റകൃത്യങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മറ്റി കണ്ടെത്തി. മ്യാന്‍മര്‍ പട്ടാളം റോഹിങ്ങ്യന്‍ മുസ്ലീങ്ങളെ ബാലാത്സംഗം ചെയുകയും അവരില്‍ പലരെയും വധിക്കുകയും ചെയ്തതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ കമ്മറ്റി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് മ്യാന്‍മര്‍ പട്ടാളം നടത്തിയത്. സൈന്യം സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല.  സിഗരറ്റ് കുറ്റി കൊണ്ട് ആളുകളുടെ ശരീരം സൈന്യം പൊള്ളിച്ചു. മുളവടി വെച്ച് ക്രൂരമായി മര്‍ദിക്കുകയും പീഡനത്തിന് ഇവ ഉപയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റോഹിങ്ങ്യന്‍ മുസ്ലീങ്ങള്‍ രക്ഷപ്പെടാതിരിക്കാന്‍ സൈന്യം ചുറ്റും മൈന്‍ വിതറിയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും ക്രൂരമായ പീഡനത്തെപ്പറ്റി കേട്ടിട്ട് പോലുമില്ലെന്ന് അന്വേഷണ കമ്മീഷന്‍ തലവനായ മാര്‍സുക്കി ഡാറുസ്മാന്‍ വ്യക്തമാക്കി.

റോഹിങ്ങ്യന്‍ മുസ്ലീങ്ങളുടെ അവസ്ഥ ഇപ്പോഴും മോശമാണ്. അതു കൊണ്ട് അവരില്‍ പലരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതായിട്ടും റിപ്പോര്‍ട്ട് പരാമര്‍ശമുണ്ട്.

Leave A Reply