Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » വാളക്കുളം ബീരാന്‍കുട്ടി മുസ്ലിയാര്‍ക്ക് സ്‌നേഹാദരം വെള്ളിയാഴ്ച

വാളക്കുളം ബീരാന്‍കുട്ടി മുസ്ലിയാര്‍ക്ക് സ്‌നേഹാദരം വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 26 September 2018 | 10:53

കോട്ടക്കല്‍: സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് മുദരീസുമായ പണ്ഡിതഗുരു വാളക്കുളം ബീരാന്‍കുട്ടി മുസ്ലിയാര്‍ക്കുള്ള സ്‌നേഹാദരം സപ്തംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമുതല്‍ പൂക്കിപ്പറമ്പില്‍ വെച്ച് നടക്കും.

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഖലീലുല്‍ ബുഖാരി കടലുണ്ടി, സമസ്ത സെക്രട്ടറി മുഹ് യുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാരും മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved