Latest News :
Home » , , » രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

Written By Muhimmath News on Wednesday, 12 September 2018 | 12:03
























ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ബുധനാഴ്ച 72.91 ലേക്ക് ഇടിഞ്ഞു. ഇത് ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും തകര്‍ച്ചയിലെത്തുന്നത്. 22 പൈസയുടെ ഇടിവാണ് ഇന്നു രാവിലെ രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവില്‍ പുറത്തേക്ക് ഒഴുകുന്ന അനിയന്ത്രിതമായ വിദേശ ഫണ്ടാണ് രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം.

വ്യാപാര യുദ്ധം വര്‍ധിക്കുന്നുവെന്നുള്ള ഉത്കണ്ഠ ഒരു കാരണമാണ്. അസംസ്‌കൃത എണ്ണയുടെ വില കൂടിയതോടെ എണ്ണ റിഫയനറികള്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളര്‍ മാത്രം ആവശ്യപ്പെടുന്നതും ഇന്ത്യന്‍ രൂപയുടെമേലേ! കനത്ത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ചൊവ്വാഴ്ച 72.76 ലേക്ക് താന്ന രൂപ ദിവസത്തിന്റെ ഒടുവില്‍ 72.69 ലേക്ക് കുറച്ചു നിന്നു. 24 പൈസ(0.33%) യായിരുന്നു നഷ്ടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved