Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » റാശിദ് പൂമാടത്തിന് മാധ്യമശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു

റാശിദ് പൂമാടത്തിന് മാധ്യമശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു

Written By Muhimmath News on Friday, 5 October 2018 | 17:07

























അബുദാബി: സിറാജ് ദിനപത്രം അബുദാബി റിപ്പോര്‍ട്ടറും, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടുമായ റാഷിദ് പൂമാടത്തിനെ അലിഫ് മീഡിയ അബുദാബി മാധ്യമശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. അലിഫ് മീഡിയയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു അബുദാബി ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങിലാണ് മാധ്യമ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് രണ്ടാമത് മാധ്യമശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചത്. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലാര്‍ എം രാജ മുരുകന്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് പൊന്നാടയണിയിച്ചു. 

ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സാമൂഹിക പ്രവര്‍ത്തനമേഖലയില്‍ നിന്നും യുവ കര്‍മ്മ പുരസ്‌കാരം നല്‍കി ഫിറോസ് കുന്നുംപറമ്പിനേയും, സമഗ്ര സംഭാവനക്ക്  ഇശല്‍ ബാന്‍ഡ് അബുദാബിയെയും, വ്യവസായ മേഖലയില്‍ നിന്ന് റസീല്‍ പുളിക്കലിനേയും, കല മേഖലയില്‍ നിന്ന്  നൂറ നുജൂമിനേയും അവാര്‍ഡ് നല്‍കി ആദരിച്ചു. എം എം നാസര്‍, എ കെ അബ്ദുല്ല, അഷ്‌റഫ് ലുലു, മെഹ്‌റൂഫ് എന്നിവര്‍ വിവിധ അവാര്‍ഡ് ജേതാക്കളെ പൊന്നാടയണിയിച്ചു. നിയാസ് ഇ കുട്ടി അവതാരകനായിരുന്നു. ഷാഹിര്‍ രാമന്തളി, മുഹമ്മദ് അലി അലിഫ് മീഡിയ, സുബൈര്‍ തളിപ്പറമ്പ്, ഷൗക്കത്ത് വാണിമേല്‍, സാബു മണ്ണാര്‍ക്കാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved