Latest News :
Home » » കെ എസ് ടി പി റോഡിലെ അപകട മരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് നിന്നും പോലീസ് പിടികൂടി

കെ എസ് ടി പി റോഡിലെ അപകട മരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് നിന്നും പോലീസ് പിടികൂടി

Written By Muhimmath News on Tuesday, 23 October 2018 | 12:30

ബേക്കല്‍:  കെ എസ് ടി പി റോഡില്‍ യുവാവിന്റെ അപകട മരണത്തിനിടയാക്കിയ കാര്‍ പോലീസ് പിടികൂടി. ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് വെച്ചാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കാറിന്റെ ഉടമ പള്ളിക്കരയിലെ മുഹമ്മദ് നിഷാദിനെതിരെ പോലീസ് കേസെടുത്തു.

പള്ളിക്കര കല്ലിങ്കാലില്‍ താമസക്കാരനും ബീഹാര്‍ സ്വദേശിയുമായ ലോല്‍ടു സദെയുടെ മകന്‍ മനോജ് സദെ (40)യാണ് ഞായറാഴ്ച രാത്രി 8.30 മണിയോടെ കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ നിഷാദ് തന്നെയാണ് കാര്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തിയാണ് കെ എല്‍ 60 എന്‍ 5632 നമ്ബര്‍ തിയാഗോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കാറിടിച്ച ശേഷം റോഡിലേക്ക് തെറിച്ചുവീണ മനോജിന്റെ ദേഹത്തേക്ക് ലോറി കയറിയാണ് ദാരുണമായി മരിച്ചത്.

 പോലീസ് പിടികൂടി. ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ വീട്ടുമുറ്റത്ത് വെച്ചാണ് ബേക്കല്‍ എസ് ഐ. കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കാറിന്റെ ഉടമ പള്ളിക്കരയിലെ മുഹമ്മദ് നിഷാദിനെതിരെ പോലീസ് കേസെടുത്തു.

പള്ളിക്കര കല്ലിങ്കാലില്‍ താമസക്കാരനും ബീഹാര്‍ സ്വദേശിയുമായ ലോല്‍ടു സദെയുടെ മകന്‍ മനോജ് സദെ (40)യാണ് ഞായറാഴ്ച രാത്രി 8.30 മണിയോടെ കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ നിഷാദ് തന്നെയാണ് കാര്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തിയാണ് കെ എല്‍ 60 എന്‍ 5632 നമ്പര്‍ തിയാഗോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കാറിടിച്ച ശേഷം റോഡിലേക്ക് തെറിച്ചുവീണ മനോജിന്റെ ദേഹത്തേക്ക് ലോറി കയറിയാണ് ദാരുണമായി മരിച്ചത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved