Latest News :
Home » » ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്ക് പരുക്ക്

ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്ക് പരുക്ക്

Written By Muhimmath News on Wednesday, 24 October 2018 | 12:59

കാസര്‍കോട്: വിദ്യാര്‍ത്ഥികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്ക് പരുക്കേറ്റു. അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. അര്‍ജാലില്‍നിന്നും അടുക്കത്ത്ബയലിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഇതിനിടയിലാണ് മം്ഗളൂരുവില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിടിച്ചത്. 

ഓട്ടോഡ്രൈവര്‍ റഊഫ് (33), അടുക്കത്ത്ബയല്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥികളായ ഫാത്വിമ, ബൈജ, മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സിബ, അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമത്ത് ഷംന, ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമത്ത് ആരിഫ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം അല്‍പനേരം തടസപ്പെട്ടു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved