Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » കെ എസ് ടി പി റോഡില്‍ കാറിടിച്ച് യുവാവ് മരിച്ചു; ഇടിച്ച കാര്‍ നിര്‍ത്താതെ പോയി

കെ എസ് ടി പി റോഡില്‍ കാറിടിച്ച് യുവാവ് മരിച്ചു; ഇടിച്ച കാര്‍ നിര്‍ത്താതെ പോയി

Written By Muhimmath News on Monday, 1 October 2018 | 22:17


കാസര്‍കോട്: കെ എസ് ടി പി റോഡില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മിഴ്‌നാട് സ്വദേശിയായ വിഗ്‌നേഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ ചെമ്മനാട് ബുള്ളറ്റ് ഷോറൂമിന് മുന്നില്‍ വെച്ചാണ് സംഭവം. തട്ടുകടയില്‍ നിന്നും ചായ കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. വിഗ്‌നേഷിനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ വിഗ്‌നേഷിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എയര്‍ടെല്‍ കമ്പനിയുടെ ടവര്‍ ജോലിക്കാരനായ വിഗ്‌നേഷ് ചെമ്മനാട്ട് തന്നെയാണ് താമസം. കാസര്‍കോട് ഭാഗത്തു നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved