Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 20 October 2018 | 17:36




































കുമ്പള: ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സൂരം ബയലിലെ പുരുഷോത്തമഗട്ടി മീനാക്ഷി ദമ്പതികളുടെ മകന്‍ സദാനന്ദന്‍ (20) ആണ് മരിച്ചത്. സദാനന്ദന്റെ സുഹൃത്തുക്കളായ സുനില്‍ (28), പ്രസാദ് (27), സായി പ്രസാദ് (19), ശ്രീജിത് (20) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. 

ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്താണ് അപകടം. സദാനന്ദനും സുഹൃത്തുക്കളും മംഗളൂരുവില്‍ നടന്ന ദസറ ആഘോഷത്തിന് ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു. ഉപ്പള റെയില്‍വെ ഗേറ്റിന് സമീപമെത്തിയ ഓട്ടോയില്‍ എതിരെ വരികയായിരുന്ന ടൂറിസ്റ്റ് മിനി ബസ് ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോവെട്ടിപ്പൊളിച്ചാണ് സദാനന്ദന്‍ ഉള്‍പ്പെടെയുള്ള വരെ പുറത്തെടുത്തത്. സദാനന്ദനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭരത് രാജും സൗമ്യയും സദാനന്ദന്റെ സഹോദരങ്ങളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved