Latest News :
Home » , , , » ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയുള്‍പ്പെടെ മൂന്ന് മരണം

ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയുള്‍പ്പെടെ മൂന്ന് മരണം

Written By Muhimmath News on Saturday, 27 October 2018 | 17:34




































മംഗളുരു: രോഗിയുമായി അതിവേഗം പോവുകയായിരുന്ന അംബുലന്‍സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് രോഗിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാര്‍വാര്‍ സ്വദേശികളായ ഉല്ലാസ് തലേകര്‍(48) ബന്ധുക്കളായ അശോക്(37), ശൈലേഷ്(35) എന്നിവരാണ് മരിച്ചത്.

ദേശീയപാത 66ല്‍ കുന്താപുരം കോട്ടമണുരുവിലാണ് അപകടം. ഹ്യദ്രോഗിയായ ഉല്ലാസ് തലേകറുമായി മംഗളുരു എജെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സ് ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved