Latest News :
Home » , , , » ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Monday, 22 October 2018 | 17:08

കാഞ്ഞങ്ങാട്: കെ എസ് ടി പി റോഡില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. സൗത്ത് ചിത്താരിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വാണിയംപാറയിലെ കൃഷ്ണന്റെ മകനും പോളിഷിംഗ് തൊഴിലാളിയുമായ അജിത്ത് (26) ആണ് മരിച്ചത്. അജിത്തും സുഹൃത്ത് ദിലീപും സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ ഇരുവരെയും ഉടന്‍ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്തിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയാണ് അജിത്ത് മരണത്തിന് കീഴടങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved