Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » » ബൈക്കുകള്‍ കൂട്ടിയിടിച്ച് സഹയാത്രികന്‍ മരിച്ച സംഭവം: 11.84 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബൈക്കുകള്‍ കൂട്ടിയിടിച്ച് സഹയാത്രികന്‍ മരിച്ച സംഭവം: 11.84 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Muhimmath News on Wednesday, 3 October 2018 | 10:47

കാസര്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് സഹയാത്രികന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 11.84 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണല്‍ വിധിച്ചു. 

പടിമരുത് അമ്പത്തടിയിലെ സജി ഏബ്രഹാം മരിച്ച സംഭവത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 ജൂലൈ 24ന് കരിവെള്ളൂര്‍ പാലക്കുന്നിലെ അപകടത്തിലായിരുന്നു സജി മരിച്ചത്. സുഹൃത്ത് ശ്രീജിത്തിന്റെ ബൈക്കിനു പിറകിലിരുന്നു യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved