Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു

ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 16 October 2018 | 21:54




































നീലേശ്വരം: ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ ശാന്ത ദമ്പതികളുടെ മകന്‍ പ്രശാന്ത് പി (കക്കു-30) ആണ് മരിച്ചത്. ഗായത്രി ബസ് ഡ്രൈവറായിരുന്നു.

ചായ്യോത്ത് നരിമാളത്ത് ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം നടന്നത്. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved