Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



































അഹമ്മദാബാദ്: അഹമ്മദാബാദില്‍ അഞ്ച് മക്കളുമായി അമ്മ കിണറ്റില്‍ ചാടി. മൂത്ത മകളും അമ്മയും ഒഴികെ ബാക്കി നാല് മക്കളും മരിച്ചു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാവനാനഗര്‍ ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. 

ഗിതാബൈന്‍ ഭാലിയ എന്ന യുവതിയാണ് രണ്ട് പെണ്‍മക്കളെയും മൂന്ന് ആണ്‍മക്കളെയും കിണറ്റില്‍ തള്ളിയിട്ട് സ്വയം ആത്മഹത്യക്ക് ശ്രമിച്ചത്. അക്ഷിത, കുല്‍ദീപ്, കാര്‍ത്തിക്, രുദ്ര എന്നിവരാണ് മരിച്ചത്. അമ്പലത്തില്‍ പോവുകയാണ് എന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ശേഷം വീട്ടില്‍ നിന്നും കുറച്ച് അകലെയുള്ള കിണറ്റില്‍ മക്കളെ എറിഞ്ഞാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


അറസ്റ്റ് ചെയ്ത ഗിതാബെന്നിനെ പൊലീസ് ചോദ്യം ചെയ്തു. തന്നെ ആത്മാക്കള്‍ ശല്യം ചെയ്യുന്നതായാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. കണ്ണടച്ചാല്‍ ആത്മാക്കള്‍ വന്ന് ശല്യം ചെയ്യുകയാണ്. ഞാന്‍ മരിച്ചാല്‍ എന്റെ മക്കളുടെ അവസ്ഥ എന്താകും. കൃഷി ചെയ്താണ് കുടുംബം ജീവിച്ചിരുന്നത്. എന്നാല്‍ തന്റെ കാഴ്ച ശക്തി കുറഞ്ഞതോടെ വരുമാനംകുറഞ്ഞതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Leave A Reply