Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » അഹ്ദലിയ്യ മീലാദ് സമ്മേളനവും സാവിയ്യ ഫെസ്റ്റും ഡിസംബര്‍ 1, 2 തിയ്യതികളില്‍

അഹ്ദലിയ്യ മീലാദ് സമ്മേളനവും സാവിയ്യ ഫെസ്റ്റും ഡിസംബര്‍ 1, 2 തിയ്യതികളില്‍

Written By Muhimmath News on Thursday, 4 October 2018 | 20:59


കാസര്‍കോട്: മുഹിമ്മാത്ത് എ.കെ.ജി.നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹ്ദലിയ്യ മീലാദ് സമ്മേളനവും സാവിയ്യ ഫെസ്റ്റും 2018 ഡിസംമ്പര്‍ 1, 2, (ശനി, ഞായര്‍) തിയ്യതികളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ എ കെ ജി നഗര്‍ മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പോണ്ടില്‍ വെച്ച് നടക്കും.

റബീഉല്‍ അവ്വല്‍ 12 ന് രാവിലെ 6 മണിക്ക് പതാക ഉയര്‍ത്തും, പ്രഭാത മൗലീദ് റബീ ഊല്‍ അവ്വല്‍ 12 ന് പ്രഭാതത്തില്‍, മൗലീദ് സദസ് റബീഉല്‍ അവ്വല്‍ 1 മുതല്‍ 30വരെ ഇശാ നിസ്‌ക്കാരാന്തരം, ഡിസംമ്പര്‍ 1 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് അല്‍ മദ്രസത്തുല്‍ അഹ്ദലിയ്യ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഡിസംമ്പര്‍ 2 ഞായഴായ്ച്ച രാവിലെ 9 മണിക്ക് ' മംസ് മീറ്റ്' പങ്കെടുക്കേണ്ടവര്‍  അല്‍ മദ്രസത്തുല്‍ അഹ്ദലിയ്യ സഹ്‌റ പ്രീ സ്‌കൂള്‍ എന്നിവയിലെ രക്ഷിതാക്കളായ ഉമ്മമാര്‍ മാത്രം.(മാനേജ്‌മെന്റ് നല്‍കിയ ഐഡി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ട് വരണം.) 11 മണിക്ക് സഹ്‌റ പ്രീ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടി സാവിയ്യ ഫെസ്റ്റ് ഉച്ചക്ക് 2 മണിക്ക് നാട്ട്ക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍കൊള്ളുന്ന 'സൈനുല്‍ മുഹഖിഖീന്‍ മെമ്മോറിയല്‍ അഹ്ദലിയ്യ ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, അസര്‍ നിസ്‌ക്കാരാന്തരം മജ്‌ലിസുല്‍ അഹ്ദലിയ്യയും നടക്കും.

ഡിസംമ്പര്‍ 1, 2, തിയ്യതികളില്‍ രാത്രി 7 മണിക്ക് പ്രളയം നമ്മുക്ക് നല്‍കുന്ന പാഠം എന്ന വിഷയത്തില്‍ ബഹു ശാക്കിര്‍ ബാഖവി മമ്പാട് മതപ്രഭാഷണം നടത്തും


ഇതുമായി ബന്ധപ്പെട്ട് 33 അംഗ സ്വഗത സംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയര്‍മാന്‍: ഹംസ സഖാഫി കൂട്ടശ്ശേരി, കണ്‍വീനര്‍: പി എം മുഹമ്മദ് അലി, ട്രഷറര്‍: നാസര്‍ ബായാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരെഞ്ഞെടുത്തു. യോഗം സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved