Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , , » മദ്രസ പാഠങ്ങള്‍ക്കായുള്ള അലിഫ് ആപ്പ് ലോഞ്ച് ചെയ്തു

മദ്രസ പാഠങ്ങള്‍ക്കായുള്ള അലിഫ് ആപ്പ് ലോഞ്ച് ചെയ്തു

Written By Muhimmath News on Tuesday, 23 October 2018 | 09:37
























തളിപ്പറമ്പ: മദ്രസ പഠന സൗകര്യം പരിമിതമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത അലിഫ് ഇസ്ലാമിക് ലേര്‍ണിംഗ് ആപ്പിന്റെ ലോഞ്ചിങ് സയ്യിദ് നിസാമുദ്ധീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. 

വീഡിയോ ക്ലാസുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, ആനിമേഷന്‍ വീഡിയോകള്‍, ലേര്‍ണിംഗ് ഗെയിമുകള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും പഠനം നടത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡിലും ഐ ഒ എസ് ലും ലഭ്യമാവുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ്. വൈകാതെ ഉറുദു ഭാഷയിലും ലഭ്യമാകുമെന്ന് കമ്പനി കോഫൗണ്ടര്‍മാരായ മുബശ്ശിര്‍ ഹസന്‍, സുഹൈബ് അബ്ദുല്‍ റഊഫ്, സഫ്‌വാന്‍ സി പി എന്നിവര്‍ അറിയിച്ചു. 

ലോകത്തു തന്നെ ഈ രൂപത്തില്‍ ചിട്ടയോടെ ഇസ്ലാമിക വിദ്യാഭ്യാസം ക്രമീകരിച്ച മൊബൈല്‍ ആപ്പ് ഇതാദ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. തളിപ്പറമ്പ കേന്ദ്രീകരിച്ച് ആരംഭിച്ച അജ് വ ഇന്നോവേഷന്‍ ലാബിന്റെ കീഴിലാണ് ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9104 700 100, 9054 700 100


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved