അംഗഡിമുഗര്‍: ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ച് അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരവും ഖത്തീബ് നഗര്‍ ടൗണും ശുചീകരിച്ചു.
ശുചീകരണം ഖത്തീബ് നഗറില്‍ പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു . അധ്യാപകരായ ഷാജു, പ്രദീപ്, രൂപേശ്, അരുണ ,സഈദ് നേതൃത്വം നല്കി .
വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തീബ് നഗറില്‍ അന്‍സാര്‍ അംഗഡിമുഗറിന്റെയും നാട്ടക്കല്ലില്‍ എന്‍ എ ബക്കറിന്റെയും നേത്രത്വത്തില്‍ സ്വീകരണം നല്കി .