Latest News :
Home » , , , , , » പി.ബി. അബ്ദുര്‍റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു

പി.ബി. അബ്ദുര്‍റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു

Written By Muhimmath News on Saturday, 20 October 2018 | 09:41

കാസര്‍കോട്:  പി. ബി അബ്ദുര്‍റസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ സുന്നീ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. 

നാടിന്റെ വികസനത്തിനും അശരണരുടെ കൈത്താങ്ങുന്നതിനും മുന്‍തൂക്കം നല്‍കിയ ഒരു സാമാജികനായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരിക്കെ തന്നെ മത-സാമൂഹിക രംഗങ്ങളില്‍  സമുദായത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടുകയും തന്റേതായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തുവെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സെക്രട്ടറിമാരായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പി ആര്‍ ഒമാരായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, മൂസ സഖാഫി കളത്തൂര്‍, സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved