Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

ഹൊസങ്കടി: മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ മഞ്ചേശ്വരം സോണ്‍ കമ്മറ്റി മള്ഹര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സുന്നീ കൈരളിയുടെ ആത്മീയ ഗുരുക്കളായ താജുല്‍ ഉലമാ-നൂറുല്‍ ഉലമാ, ശൈഖുനാ പി.എ.ഉസ്താദ് അനുസ്മരണവും മഞ്ചേശ്വരം സോണ്‍ സഅദീസ് സംഗമവും സമാപ്പിച്ചു.  

ശൈഖുനാ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ മഖ്ബറ സിയാറത്തോടെ പരിപാടി ആരംഭിച്ചു. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അഹ്മദ് ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്തു. എം.യൂ.എസ് കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി ഇസ്മാഈല്‍ സഅദി പാറപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജമാഅത്ത് നിസ്‌കാരം ചില വസ്തുതകള്‍ എന്ന വിഷയത്തില്‍ നടന്ന പഠന ക്ലാസിന് പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കി. 

ജാമിഅ സഅദിയ കേന്ദ്ര കമ്മിറ്റി അംഗം അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മജ്‌ലിസുല്‍ ഉലമാഇ സഅദിയ്യീന്‍ കേന്ദ്ര സ്വാന്ത്വനം സമിതി കണ്‍വീനര്‍ ചിയ്യൂര്‍ അബ്ദുല്ല സഅദി, ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന് പ്രസംഗിച്ചു. 

നവംബര്‍ 6 ന് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന സഅദീസ് ജില്ലാ കുടുംബ സംഗമതിലേക്കുള്ള റജിസ്‌ട്രേഷന്‍ ഫോം വിതരണോല്‍ഘാടനം സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ശരീഫ് സഅദി മുന്നിപ്പാടി, ഇബ്രാഹിം സഅദീ തോക്കെ, അലി സഅദി ധര്‍മ്മ നഗര്‍, അഷ്‌റഫ് സഅദി മച്ചംമ്പാടി, യഅ്ഖൂബ് നഈമി അല്‍ അഫഌി, അബ്ദുല്‍ റഹ്മാന്‍ സഅദി സംബന്ധിച്ചു. ഹസന്‍ സഅദി പുഞ്ചാവി സ്വാഗതവും ഇബ്രാഹിം സഅദി തോക്കെ നന്ദിയും പറഞ്ഞു.

Leave A Reply