Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » ചിത്താരി ഉസ്താദിന്റെ വിയോഗം; നഷ്ടമായത് പാണ്ഡിത്യത്തിന്റെ കുലപതിയെ- ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി

ചിത്താരി ഉസ്താദിന്റെ വിയോഗം; നഷ്ടമായത് പാണ്ഡിത്യത്തിന്റെ കുലപതിയെ- ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി

Written By Muhimmath News on Wednesday, 24 October 2018 | 17:33
























ദുബായ്: എല്ലാ വിഷയത്തിലും ഒരേ പോലെ കഴിവുള്ള പണ്ഡിത കുലപതിയെയാണ് ചിത്താരി ഹംസ ഉസ്താദിന്റെ വിയോഗത്തോടെ  മുസ്ലിം കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹത്തിന്റെ പത്ത് വര്‍ഷത്തെ ശിഷ്യനായിരുന്ന ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി  അനുശോചനത്തില്‍ പറഞ്ഞു.

വിശിഷ്യാ ഇസ്‌ലാമിക ശരീഅത്ത് വിഷയത്തിലും അറബി ഭാഷാ വ്യാകരണത്തിലും ഗ്രാമറിലും, ഗോള ശാസ്ത്രം, തത്വ ശാസ്ത്രം,  കര്‍മ്മ ശാസ്ത്രം, തുടങ്ങി സര്‍വ്വ വിഷയങ്ങളിലും ഒരു പോലെ കഴിവ് തെളിയിച്ച  നിപുണനും മികവുറ്റ സംഘാടകനുമായിരുന്നു ഉസ്താദ്.

കണ്ണിയത്ത് ഉസ്താദിന്റെ പ്രധാന ശിഷ്യനായിരുന്ന ചിത്താരി ഉസ്താദ് മത പ്രഭാഷണ വേദികളില്‍ തന്റെ സ്വതസിദ്ധമായ ശബ്ദ മാധുര്യവും ശൈലിയും കൊണ്ട് ജന മനസ്സുകളില്‍ ഇടം പിടിച്ച പ്രഭാഷകനും സമസ്ത സമ്മേളന വേദികളില്‍  മുഖ്യ പ്രഭാഷകനും കൂടിയായിരുന്നുവെന്ന് മഹ്മൂദ് ഹാജി അഭിപ്രായപ്പെട്ടു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved