കുമ്പള: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. ബന്തിയോട് സ്വദേശി അബ്ദുല്‍ ജലീല്‍ എന്ന ജല്ലു (30) വിനെയാണ് കുമ്പള സി ഐ പ്രേംസദന്, എസ് ഐ അശോകന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നും 750 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 ആര് 4743 നമ്പര്‍ ആള്‍ട്ടോ 800 കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകല്‍, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ജലീലെന്ന് പോലീസ് പറഞ്ഞു.