Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » കാറില്‍ വന്ന് കൊടിപറിച്ചുകൊണ്ടുപോയ കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാറില്‍ വന്ന് കൊടിപറിച്ചുകൊണ്ടുപോയ കേസില്‍ 3 പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 10 October 2018 | 18:07


സീതാംഗോളി: റോഡരികില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി കാറില്‍ വന്ന് പറിച്ചുകൊണ്ടുപോയ കേസില്‍ മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചത്തടുക്കയിലെ ഷാനവാസ് (25), ഫൈസല്‍ വെള്ളിക്കുന്ന് (28), പി.എ കരീം (29) എന്നിവരാണ് അറസ്റ്റിലായത്. സീതാംഗോളി-മായിപ്പാടി റോഡരികില്‍ സംഘ്പരിവാര്‍ കെട്ടി ഉയര്‍ത്തിയ കൊടിയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത പുത്തന്‍ ആള്‍ട്ടോ കാറിലെത്തിയ സംഘം ഞായറാഴ്ച പകല്‍ പറിച്ചുകൊണ്ടുപോയത്. 

വിവരമറിഞ്ഞെത്തിയ കുമ്പള പൊലീസ് പിന്തുടരുന്നതിനിടെ സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്‍, എസ്.ഐ ടി.വി അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved