Latest News :
Home » , » കഞ്ചാവ് ലഹരിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കഞ്ചാവ് ലഹരിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Wednesday, 17 October 2018 | 21:00

കാഞ്ഞങ്ങാട്:  കഞ്ചാവ് ലഹരിയില്‍ ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചീമേനിയിലെ അഷ്‌റഫിനെ (33)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് ലഹരിയിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി മാതാവ് എത്തിയപ്പോള്‍ പീഡിപ്പിച്ച കാര്യം പറയുകയായിരുന്നു. പിന്നീട് കുട്ടിയുമായി മാതാവ് ഹൊസ്ദുര്‍ഗ് സിഐയുടെ മുമ്പാകെ ഹാജരായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പീഡനത്തിരയായ കുട്ടിയും മാതാവും പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതറിഞ്ഞ് പ്രതിയെ കേസില്‍ നിന്നൊഴിവാക്കാനുള്ള സമ്മര്‍ദ്ദവുമായി മറ്റൊരു യുവാവും പോലീസ് സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ഭീഷണിക്കു വഴങ്ങാതെ പെണ്‍കുട്ടിയുടെ മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോലീസ് കേസെടുക്കുകയും ചെയ്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved