Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » സി ഐ ടി യു പ്രവര്‍ത്തകനെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവം; ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സി ഐ ടി യു പ്രവര്‍ത്തകനെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവം; ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 23 October 2018 | 19:19
























കുമ്പള: സി ഐ ടി യു പ്രവര്‍ത്തകനെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മായിപ്പാടിയിലെ വിശ്വനാഥ് (28), ദര്‍ബാര്‍ക്കട്ടെയിലെ സതീശ് (24), മഞ്ഞംപാറയിലെ ശൈലേഷ് (21), ബംബ്രാണ ചൂരിത്തട്ക്കയിലെ ജയപ്രകാശ് (24), ബംബ്രാണ കോളിത്തടുക്കയിലെ ലതീഷ് (23), മായിപ്പാടിയിലെ പ്രസാദ് (22), അനീഷ് (28) എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സി ഐ ടി യു പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തതിന് മൂന്ന് കേസുകളിലായാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് സീതാംഗോളിയില്‍ വെച്ച് സി ഐ ടി യു പ്രവര്‍ത്തകന്‍ നന്ദുവിനെ (28) സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദുവിനെ രാത്രിയോടെ സംഘം ആശുപത്രിയില്‍ കയറി അക്രമിക്കാന്‍ ശ്രമിക്കുകയും തടഞ്ഞ പോലീസിനു നേരെ അക്രമം നടത്തുകയുമായിരുന്നു. പോലീസിടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved