Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ആറര വര്‍ഷം മുമ്പ് ഗൃഹനാഥനെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും പ്രായപൂര്‍ത്തിയാവാത്ത മകനും കൂട്ടുനിന്നു. സംഭവത്തില്‍ മൂന്നു പേരേയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍ പോലീസ് കാര്യാലയത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ബെള്ളീര്‍ സ്വദേശിയും ബേവിഞ്ച സ്റ്റാര്‍ നഗറിലെ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞി (32)യാണ് കൊല്ലപ്പെട്ടത്. 2012 മാര്‍ച്ച് അഞ്ചിനും 30നുമിടയിലാണ് കൊലപാതകം നടന്നതെന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കേണ്ടതുണ്ടെന്നും എസ് പിഅറിയിച്ചു. ഒന്നാം പ്രതിയും മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുമായ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിയും ഇപ്പോള്‍ ചെട്ടുംകുഴിയിലെ സ്വകാര്യ സ്‌ക്കുളിന് സമീപം താമസക്കാരിയുമായ സക്കീന(35), കാമുകനും മുളിയാര്‍ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോള്‍ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍ എ  ഉമ്മര്‍ (41), സക്കീനയുടെ പ്രായപൂര്‍ത്തിയാവാത്ത 16 വയസുകാരനായ മകന്‍, എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് വകയുണ്ടായിരുന്നു. ഇത് തട്ടിയെടുക്കുകയെന്നതും ഇയാളെ ഒഴിവാക്കുക എന്നതുമാണ് കൊലപാതകത്തിന് വഴിതെളിച്ചത്. സക്കീനയ്ക്ക് ഉമ്മറുമായി അവിഹിത ബന്ധമോ സാമ്പത്തിക ബന്ധമോ ഉണ്ടായിരുന്നതായും അത്‌കൊണ്ടു തന്നെ മുഹമ്മദ് കുഞ്ഞിയെ ഇല്ലാതാക്കാന്‍ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഉറങ്ങി കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കി ജനല്‍ കമ്പിലേക്ക് വലിച്ച് തൂക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പിറ്റേ ദിവസം രാത്രിയോടെ സക്കീനയും ഉമ്മറും മകനും ചേര്‍ന്ന് മൃതദേഹം തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ട് തള്ളുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എസ്പി പറഞ്ഞു.
2012 ഓഗസ്റ്റ് എട്ടിന് കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മുഹമ്മദ് ഷാഫിയാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മുഹമ്മദ് ഷാഫി ഫയല്‍ ചെയ്തു. ഇതിനേ തുടര്‍ന്ന് 2012 ഡിസംബര്‍ 12ന് അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനടങ്ങിയ ടീം അന്വേഷണം നടത്തി. ഒരു വര്‍ഷത്തിന് ശേഷം 2014 ഏപ്രിലിലാണ് കേസ് കാസര്‍കോട് ഡി സി ആര്‍ ബിയ്ക്ക് കൈമാറുന്നത്. 2018 ഫെബ്രുവരിയില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ജയ്‌സണ്‍ എബ്രഹാം ചുമതലയേറ്റതോടെയാണ് ഈ കേസിന് വീണ്ടും ജീവന്‍ വെച്ചത്.
അറസ്റ്റിലായ ഉമ്മര്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങിയ ആളാണ്. കൂടാതെ ഒരു പെണ്‍വാണിഭ കേസിലും പ്രതിയാണ്. ഇയാള്‍ക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. 

അടുക്കത്ത്ബയലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുഹമ്മദ് കുഞ്ഞിയെ കാണാതായതെന്നാണ് ബന്ധു പരാതി നല്‍കിയത്. പരാതി നല്‍കുന്നതിന് ആറ് മാസം മുമ്പ് തന്നെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ്പി, ഡി വൈ എസ് പിക്ക് പുറമേ എസ് ഐ മാരായ പി വി ശിവദാസന്‍, ഷേക്ക് അബ്ദുര്‍റസാക്ക്, പി വി ശശികുമാര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ പി പി പ്രസീത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Leave A Reply