Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » വിവാഹവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞ് കുത്തിപ്പരിക്കേല്‍പ്പിച്ചു

വിവാഹവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞ് കുത്തിപ്പരിക്കേല്‍പ്പിച്ചു

Written By Muhimmath News on Sunday, 21 October 2018 | 18:09

കുമ്പള: വിവാഹവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമ്പള പെര്‍വാട് കടപ്പുറത്തെ റിയാസ് (26), സവാദ് (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. 

സാരമായി പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആരിക്കാടി കടവത്തെ ഒരുവീട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങിവരികയായിരുന്ന റിയാസിനെയും സവാദിനെയും കടവത്ത് ഗേറ്റിന് സമീപത്ത് വെച്ച് രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തുകയും കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved