Latest News :
Home » , , » ബായാര്‍ മുജമ്മഅ് 'ഹുബ്ബുറസൂല്‍' മീലാദ് ക്യാമ്പയിന്‍ മുന്നൊരുക്ക സംഗമം വ്യാഴാഴ്ച

ബായാര്‍ മുജമ്മഅ് 'ഹുബ്ബുറസൂല്‍' മീലാദ് ക്യാമ്പയിന്‍ മുന്നൊരുക്ക സംഗമം വ്യാഴാഴ്ച

Written By Muhimmath News on Tuesday, 30 October 2018 | 09:44

ബായാര്‍: ബായാര്‍ മുജമ്മഹു സ്സഖാഫത്തി സ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റബീഉല്‍ അവ്വല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ മുന്നൊരുക്ക സംഗമം നവംബര്‍ ഒന്ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സ്ഥാപനത്തില്‍ നടക്കും. 

അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈഴിയുടെ അദ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട്  അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘടനംചെയ്യും. 

ഹുബ്ബു്‌റസൂല്‍ മീലാദ് ഘോഷയാത്ര, 12ന് പുലര്‍ച്ചെ നടക്കുന്ന ജല്‍സേമീലദ്, 1 മുതല്‍ 12 വരേ  മൗലിദ് സദസ്സ് ,സലാത്ത് മജ്‌ലിസ്, ഉറൂസ്, ആത്മീയ സംഗമം, പ്രകീര്‍ത്തനം, ഫെലിഴ് 18' വിദ്യാര്‍ത്ഥി ഫെസ്റ്റ് ,തുടങ്ങിയ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും.മുന്നൊരുക്ക സംഗമത്തില്‍ മുസ്ലിം ജമാഅത്ത് എസ് വൈ  എസ്, എസ് എം എ, എസ് എസ് എഫ് ജില്ല, സോണ്‍ ഡിവിഷന്‍  സാരഥികള്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved