Latest News :
Home » , » ബേക്കല്‍ കോട്ടക്കുന്നില്‍ അജ്ഞാത വാഹനം ഇടിച്ചു മറുനാടന്‍ തൊഴിലാളി മരിച്ചു

ബേക്കല്‍ കോട്ടക്കുന്നില്‍ അജ്ഞാത വാഹനം ഇടിച്ചു മറുനാടന്‍ തൊഴിലാളി മരിച്ചു

Written By Muhimmath News on Monday, 22 October 2018 | 11:56
























ഉദുമ: കെ.എസ്.ടി.പി.റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മറുനാടന്‍ തൊഴിലാളി അജ്ഞാത വാഹനം തട്ടി മരിച്ചു. കല്ലിങ്കാലിലെ ഹംസയുടെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി ലോല്‍തു സദെയുടെ മകന്‍ മനോജ് സദെ( 40)യാ ണ് മരിച്ചത്.

 ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു സംഭവം. ഏതോ വാഹനം തട്ടി റോഡിലേക്കിട്ട യുവാവിന്റെ ശരീരത്തുകൂടി പിറകെ വന്ന വാഹനവുംകയറി ഇറങ്ങിപ്പോയി. ഈ വാഹനങ്ങളൊന്നിനെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.  ഏറെ സമയം കഴിഞ്ഞ് മൃതദേഹം കണ്ട നാട്ടുകാരില്‍ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. 

ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഛിന്നഭിന്നമായ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നി രക്ഷാസേനയിലെ ജീവനക്കാരാണ് റോഡ് കഴുകി വൃത്തിയാക്കിയത്. മരിച്ചാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കിട്ടിയ ശേഷം കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു. ടോള്‍ ബൂത്തിലെ സി.സി.ടി.വി. പ്രവര്‍ത്തനരഹിതമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved