Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » ബെള്ളാരെ ദാരുല്‍ ഹുദാ സാദാത്ത് ആണ്ട് നേര്‍ച്ച 23,24, 25 തിയ്യതികളില്‍; വിജയത്തിന് 313 അംഗ സ്വാഗതസംഘമായി

ബെള്ളാരെ ദാരുല്‍ ഹുദാ സാദാത്ത് ആണ്ട് നേര്‍ച്ച 23,24, 25 തിയ്യതികളില്‍; വിജയത്തിന് 313 അംഗ സ്വാഗതസംഘമായി

Written By Muhimmath News on Monday, 1 October 2018 | 22:03

സുള്ള്യ:ദക്ഷിണ കന്നടയിലെ പ്രമുഖ വിദ്യാഭ്യാസജീവകാരുണ്യ കേന്ദ്രമായ ബെള്ളാരെ ദാറുല്‍ ഹുദയില്‍ സാദാത്ത് ആണ്ട് നേര്‍ച്ച ഈ മാസം 23,24,25 തിയ്യതികളില്‍ വിപുലമായി നടക്കാന്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹുജന സംഗമത്തില്‍ തീരുമാനമായി.

  ദാറുല്‍ ഹുദ ശില്‍പി സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളുടെ മാതാപിതാക്കള്‍, ഭാര്യാപിതാവ് അഹ്ദല്‍, ബുഖാരി, ശിഹാബ് സാദാത്തുക്കള്‍ തുടങ്ങിയവരുടെ അനുസ്മരണമായാണ്  വിപുലമായി ആണ്ട് നേര്‍ച്ച നടക്കുന്നത്.

   സ്വാഘത സംഘം ഭാരവാഹികളായി ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി (ചെയര്‍മാന്‍), ഉസ്മാന്‍ ഹാജി ചെന്നാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം (ജനറല്‍ കണ്‍വീനര്‍) അബ്ദുല്‍ സമദ് ഹാജി സുള്ള്യ (ട്രഷറര്‍), എ ബി സഅദി സുള്ള്യ, ഉസ്മാന്‍ പട്പ്പനങ്ങാടി, അബ്ദുല്‍ റഹ്മാന്‍ നെക്കിലാടി (വൈ.ചെയര്‍), ബശീര്‍ സുഹ്‌രി, അബ്ദുല്ല സുഹ്‌രി, ഹാഫിസ് മുസമ്മില്‍ സഖാഫി, അബ്ദുല്ഡ ലത്തീഫ് മുസ്ലിയാര്‍ കൂറത്ത് (ജോ. കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

  വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. ചെര്‍മാന്‍ കണ്‍വീനര്‍മാരായി അബ്ബാസ് മിസ്ബാഹി മഞ്ചത്തടുക്ക, ഹാഫിസ് അബ്ദുല്‍ സലാം മുസ്ലിയാര്‍ ചെന്നാര്‍ (പ്രൊഗ്രാം), അബ്ദുല്‍ ഹമീദ് മീഞ്ചക്കൊച്ചി, സിദ്ദീഖ് അഹ്‌സനി സുങ്കതകട്ട (പ്രചാരണം), അബ്ദുല്‍ ഹമീദ് അല്‍ഫ, അബ്ദുല്ല അഹ്‌സനി ആലങ്ങല്‍ (സാമ്പത്തികം), മുഹമ്മദ് ബിസ്മില്ല, ശംസുദ്ദീന്‍ വൂഡ് (സ്റ്റേജ്), ഹാരിസ് ഫാളിലി ചിത്താരി, ഹനീഫ് സഖാഫി (സ്വീകരണം) മുഹമ്മദ് ബെള്ളാരം, മുഹമ്മദ്  നേരമജെ, (ഫുഡ്), സമീര്‍ പന്നെ, മുനീര്‍ സിലോണ്‍ സുള്ള്യ (വളണ്ടിയര്‍) അയ്യൂബ് തമ്പിനമക്കി, അബ്ദുല്‍ റഹ്മാന്‍ എം ആര്‍ (ലോ ആന്റ് ഓര്‍ഡര്‍) 

    വിവിധ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി. മൂന്ന് ദിനങ്ങളിലായി ആയിരങ്ങള്‍ എത്തിച്ചേരുന്ന ആണ്ട് നേര്‍ച്ചയുടെ വിജയത്തിന് വിപുലമായ ഒരുക്കങ്ങളാണ് ദാറുല്‍ ഹുദയില്‍ സജ്ജമാക്കുന്നത്.   
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved