Monday, 22 October 2018

ദറുല്‍ ഹുദാ ബെള്ളാരെ സാദാത്ത് ആണ്ട് നേര്‍ച്ച ചൊവ്വാഴ്ച തുടങ്ങും, വ്യാഴാഴ്ച സമാപന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിക്കും

സുള്ള്യ: ദക്ഷിണ കന്നടയിലെ പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനമായ ദാറുല്‍ ഹുദ ബെള്ളാരെയുടെ ആഭിമുഖ്യത്തില്‍ സാദാത്ത് ആണ്ട് നേര്‍23ന് തുടങ്ങും. 25ന് വ്യാഴാഴ്ച പ്രാര്‍ഥനാ സമ്മേളനത്തോടെ സമാപിക്കും.

ദാറുല്‍ ഹുദ ശില്‍പി സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ മാതാപിതാക്കള്‍, ഭാര്യാപിതാവ്, അഹ്ദല്‍, ബുഖാരി, ശിഹാബ് സാദാത്തുക്കള്‍ തുടങ്ങിയവരുടെ അനുസ്മരണമായാണ് വിപുലമായ ആണ്ട് നേര്‍ച്ച സ്ഥാപനത്തില്‍ നടക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടയില്‍ ആയിരങ്ങള്‍ സംബന്ധിക്കും.

23ന് വൈകിട്ട് 3.30ന് ഉസ്മാന്‍ ഹാജി ചെന്നാര്‍ പതാക ഉയര്‍ത്തും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.

24ന് നടക്കുന്ന ബുര്‍ദ്ദ, കവാലി, നസ്വീഫ ആത്മീയ ആസ്വാദന  സംഗമത്തില്‍ കേരളത്തിലെ സാഹിത്യോത്സവ് പ്രതിഭകളായ മഹ്ഫൂസ് കമാല്‍ തൃശൂര്‍, ശഹീര്‍ ബാബു താനൂര്‍, ശമ്മാസ് കാന്തപുരം, അഫ്‌സല്‍ വടക്കുമ്പാട് എന്നിവര്‍ ആലാപനം നടത്തും. അബ്ദുല്‍ ലത്തീഫ്  സഖാഫി കാന്തപുരം നേതൃത്വം നല്‍കും.

25 ന് രാവിലെ 9ന് ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് അനുസ്മരണ പരിപാടിക്ക്  ഖാസിം അഹ്ദല്‍ തങ്ങള്‍ കോഴിക്കോട് നേതൃത്വം നല്‍കും. അബൂസ്വാലിഹ് സഖാഫി പ്രസംഗിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആത്മീയ സംഗമം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി അധ്യക്ഷത വഹിക്കും. എസ് പി ഹംസ സഖാഫി പ്രഭാഷണം നടത്തും.

വൈകിട്ട് 5 മണിക്ക് മാസാന്ത സ്വലാത്ത് മജ്‌ലിസിന് ശംസുദ്ദീന്‍ ബാഅലവി തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും.

5.30ന് സമാപന പ്രാര്‍ത്തനാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്തനയോടെ തുടങ്ങും.  സയ്യിദ്് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസം എസ് നസീര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി  മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സഅദി, ബി എസ് അബ്ദല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, സിദ്ദീഖ് മോണ്ടു ഗോളി പ്രംസഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും.

ഇതി സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം എച്ച് സുഹ്‌രി  ഉദ്ഘാടനം ചെയ്തു.


SHARE THIS

Author:

0 التعليقات: