Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
സുള്ള്യ: ദക്ഷിണ കന്നടയിലെ പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനമായ ദാറുല്‍ ഹുദ ബെള്ളാരെയുടെ ആഭിമുഖ്യത്തില്‍ സാദാത്ത് ആണ്ട് നേര്‍ച്ചക്ക് കൊടി ഉയര്‍ന്നു. 25ന് സമാപന പ്രാര്‍ഥനാ സമ്മേളനത്തോടെ സമാപിക്കും.

ദാറുല്‍ ഹുദ ശില്‍പി സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ മാതാപിതാക്കള്‍, ഭാര്യാപിതാവ്, അഹ്ദല്‍, ബുഖാരി, ശിഹാബ് സാദാത്തുക്കള്‍ തുടങ്ങിയവരുടെ അനുസ്മരണമായാണ് വിപുലമായ ആണ്ട് നേര്‍ച്ച സ്ഥാപനത്തില്‍ നടക്കുന്നത്.

ഉസ്മാന്‍ ഹാജി ചെന്നാര്‍ പതാക ഉയര്‍ത്തി. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി.  

ഇന്ന് 25 ന് രാവിലെ 9ന് ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് അനുസ്മരണ പരിപാടിയില്‍ ഖാസിം തങ്ങള്‍ കോഴിക്കോട് നേതൃത്വം നല്‍കും. അബൂസ്വാലിഹ് സഖാഫി പ്രസംഗിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആത്മീയ സംഗമം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി അധ്യക്ഷത വഹിക്കും. എസ് പി ഹംസ സഖാഫി പ്രഭാഷണം നടത്തും.

വൈകിട്ട് 5 മണിക്ക് മാസാന്ത സ്വലാത്ത് മജ്‌ലിസിന് ശംസുദ്ദീന്‍ ബാഅലവി തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും.

5.30ന് സമാപന പ്രാര്‍ഥനാ സമ്മേളനം സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് പി എസം എസ് നസീര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ലത്തീഫ് സഅദി  മുഖ്യ പ്രഭാഷണം നടത്തും.. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും.

Leave A Reply