Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » പി ബി അബ്ദുര്‍ റസാഖിനെ ഒരു നോക്കുകാണാന്‍ വീട്ടിലേക്ക് ജനപ്രവാഹം; ഉപ്പളയില്‍ ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വെക്കും

പി ബി അബ്ദുര്‍ റസാഖിനെ ഒരു നോക്കുകാണാന്‍ വീട്ടിലേക്ക് ജനപ്രവാഹം; ഉപ്പളയില്‍ ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വെക്കും

Written By Muhimmath News on Saturday, 20 October 2018 | 12:08

കാസര്‍കോട്: ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ നായന്മാര്‍മൂലയിലെ വീട്ടിലേക്ക് ജനപ്രവാഹം. രാവിലെ 8.30 മണിയോടെ മൃതദേഹം കുളിപ്പിച്ച ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. 

ഉച്ചയ്ക്ക് 12 മണി മുതല്‍ 1.30 മണി വരെ അദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള മുസ്ലീം ലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷം തിരിച്ച് വീട്ടിലെത്തിക്കുകയും വൈകിട്ട് ആറ് മണിയോടെ ആലംപാടിയില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved