Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ബസ് സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു

ബസ് സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു

Written By Muhimmath News on Sunday, 7 October 2018 | 12:43

രാജപുരം: ബസ് സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ ദാരുണമായി മരിച്ചു. ഒടയഞ്ചാല്‍ കുന്നുംവയലില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ അധ്യാപകന്‍ ഒടയംഞ്ചാല്‍ ചായ്യോത്തെ ദിനേശന്‍ (45) ആണ് മരിച്ചത്. ഒടയഞ്ചാലില്‍ നിന്നും ഇരട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസാണ് അപകടം വരുത്തിയത്.

ദിനേശന്‍ ദാരുണമായി സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved