Tuesday, 30 October 2018

'സഈദ് ഉസ്താദ് വിശുദ്ധിയുടെ വെളിച്ചം' പുസ്തക പ്രകാശനം വ്യാഴാഴ്ച

നെക്രാജെ: അമ്പതുകളുടെ തുടക്കത്തില്‍ ഉത്തരകേരളത്തിലെത്തി വൈജ്ഞാനിക വിപ്ലവം സൃഷ്ടിക്കുകയും ആത് തീയവിശുദ്ധിയുടെ പ്രഭ പരത്തുകയും ചെയ്ത പൊന്നാനി സഈദ് മുസ് ലിയാരുടെടെ ജീവചരിത്ര പുസ്തകം പുറത്തിറങ്ങുന്നു.

അബൂബക്കര്‍ സഅദി നെക്രാജെ രചിച്ച സഈദ് ഉസ്താദ് വിശുദ്ധിയുടെ വെളിച്ചം നവംബര്‍ 1 വൈകുന്നേരം 4 മണിക്ക് ബീജന്തടുക്ക മുഹ്‌യദ്ദീന്‍ ജൂമാ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. മൂന്നര പതിറ്റാണ്ടോളം തായല്‍ നെക്രാജെ ഖിള്ര്‍ ജുമാ മസ്ജിദ് മഹല്ലിലെ സേവനങ്ങള്‍ക്ക് പുറമെ സഈദ് ഉസ്താദ് കുമ്പോല്‍, ചൗക്കി ,പടന്ന,കൊടിയമ്മ, പെറു വായ, എതിര്‍ത്തോട് എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 12 വര്‍ഷം മുമ്പ് വിയോഗ മടഞ്ഞ് പിലാങ്കട്ടയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.


SHARE THIS

Author:

0 التعليقات: