Latest News :
Home » , » ലൈംഗിക പീഡനം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

ലൈംഗിക പീഡനം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

Written By Muhimmath News on Sunday, 21 October 2018 | 11:32


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. ശാരീരികമായി പീഡിപ്പിച്ചുവെന്ന സരിത എസ് നായരുടെ പരാതിയിന്മേലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആദ്യ ഘട്ടത്തില്‍ സരിത നിരവധി പേര്‍ക്കെതിരെ പീഡന ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രത്യേകം പരാതിയായി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത വീണ്ടും പരാതി നല്‍കിയത്.


ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള കുറ്റവും, കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും പരാതിയിന്മേല്‍ തുടരന്വേഷണം നടത്തുക. കേസിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തേക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved