Latest News :
Home » , , , , , , , » ചിത്താരി ഉസ്താദ് കാസര്‍കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ സാരഥി, എങ്ങും അനശോചനം

ചിത്താരി ഉസ്താദ് കാസര്‍കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ സാരഥി, എങ്ങും അനശോചനം

Written By Muhimmath News on Wednesday, 24 October 2018 | 18:08

കാസര്‍കോട്: ഇന്ന് വഫാത്തായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ  കെ പി ഹംസ മുസ്ലിയാര്‍ (ചിത്താരി ഉസ്താദ്) കാസര്‍കോട് ജില്ലയുമായി ഏറെ ആത്മ ബന്ധമുള്ള പണ്ഡിതനാണ്. ദീര്‍ഘകാലം കാഞ്ഞങ്ങാട് ചിത്താരിയില്‍ ദര്‍സ് നടത്തിയതിനാലാണ് തഴിപ്പറമ്പ് സ്വദേശിയായ ഹംസ മുസ്ലിയാര്‍ ചിത്താരി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായത്. കോട്ടിക്കുളം ഖാസി എന്ന നിലയില്‍ നാടിന് മതപരമായ നേതൃത്വം കൂടി നല്‍കി.
    
1973 ഏപ്രില്‍ 14,15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ നടന്ന സമസ്ത സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. 
   
ദേളിയില്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന സഅദി അറബിക് കോളേജ് സമസ്ത നേതൃത്വത്തെ ഏല്‍പിക്കുന്നതിന് ഹാജി ആദ്യമായി ചര്‍ച്ച നടത്തിയത് അന്നത്തെ സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചിത്താരി ഉസ്താദുമായായിരുന്നു. സഅദിയ്യ സമസ്ത  ഏറ്റെടുക്കുന്നതിന് എം എ ഉസ്ദാതിനോടൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ചിത്താരിയായിരുന്നു. പിന്നീട് സ്ഥാപനത്തെ ഒരു ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഅദിയ്യക്കും ജില്ലയിലെ സുന്നി സമൂഹത്തിനും താങ്ങായി നിന്നതും അദ്ധേഹമായിരുന്നു, സഅദിയ്യക്കു വേണ്ടി  നാട്ടിലും വിദേശ രാജ്യങ്ങളിലും ധാരാളം യാത്രകള്‍ നടത്തി. ജാമിഅ സഅദിയ്യയുടെ സ്ഥാപിത നേതാക്കളില്‍ പ്രമുഖനായ അദ്ദേഹം ദീര്‍ഘകാലം മുദരിസും ജനറല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്.  
    
1971ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സംസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് കടന്നു വന്ന അദ്ധേഹത്തിന്റെ കര്‍മ മണ്ഡലം ഏറെക്കാലം കാസര്‍കോട് തന്നെയായിരുന്നു. നല്ല പ്രഭാഷകനായ അദ്ധേഹം പ്രതിസന്ധികളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് കര്‍മാവേശം നല്‍കിയ നേതാവാണ്. 
    
ചിത്താരി ഉസ്താദിന്റെ  നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസിലയാര്‍ നേതാക്കളായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹീം മുസിലിയാര്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, കേരള മുസിലം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സമസ്ത കാസര്‍കോട് ജില്ലാ നേതാക്കളായ മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു. എസ് ജെ എം ജില്ലാ കമ്മറ്റി അനുശോചിച്ചു. മദ്രസകളില്‍ പ്രാര്‍ത്ഥന സദസ്സുകള്‍ നടന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved