Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: ആദരണീയരായ പണ്ഡിതവര്യര്‍, സമസ്ത ട്രഷറര്‍ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ വഫാത്തായിരിക്കുന്നു. കേരളത്തിലെ സുന്നികള്‍ക്ക് വൈജ്ഞാനികമായും സംഘടനാപരമായും ഉന്നതമായ നേതൃത്വം നല്‍കിയ പണ്ഡിതനായിരുന്നു അവിടുന്ന്. കഴിഞ്ഞ അന്‍പത് വര്‍ഷമായുള്ള ആത്മബന്ധമുള്ള ആലിം. 

വടക്കന്‍ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ആവേശത്തോടെ മുന്നോട്ട്‌കൊണ്ടുപോയി. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് അവേശമായിരുന്നു ആ ഊര്‍ജസ്വലത. വിശേഷിച്ചും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അപാരമായ മനക്കരുത്തോടെ അവിടുന്ന് സംഘടനക്ക് നേതൃത്വം നല്‍കി. 

ഏതൊരു വിശ്വസിക്കും അനേകം കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. കണ്ണൂരിലെ അല്‍ മഖര്‍ എന്ന വലിയ സ്ഥാപനത്തിന്റെ ശില്പിയും നേതൃത്വവായിരുന്നു. ആയിരക്കണക്കിന് ശിഷ്യരുള്ള ഗുരുവായിരുന്നു. 

ചിത്താരി ഉസ്താദിന്റെ ഈ വിയോഗം സുന്നത്ത് ജമാഅത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അല്ലാഹു അവിടുത്തെ പരലോക ജീവിതത്തിലെ സ്ഥാനം ശ്രേഷ്ഠവും മഹോന്നതവും ആക്കട്ടെയെന്നും ഖമറുല്‍ ഉലമ കൂട്ടിച്ചേര്‍ത്തു.



Leave A Reply