Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page1939ല്‍ കണ്ണൂര്‍ ജില്ലയിലെ പട്ടുവത്താണ് ഹംസ ഉസ്താദ് ജനിക്കന്നത്. വലിയ ഭൂസ്വത്തുള്ള കര്‍ഷക കുടുംബത്തിലാണ് ജനനം. പിതാവ് അഹ് മദ് കുട്ടി പേരെടുത്ത കര്‍ഷകനും സമ്പന്നനും തികഞ്ഞ മതഭക്തനുമായിരുന്നു. ഇക്കാല പണ്ഡിതന്മാര്‍ക്കുപോലും അനുകരണീയമായ  ധാര്‍മ്മിക ക്രമം ജീവിതത്തിനുണ്ടായിരുന്നു. ഖുര്‍ആന്‍ ഓതാനും ദിക്ര്‍ ചൊല്ലാനും സ്ഥിരമായി മാറ്റിവെച്ച മണിക്കൂറുകള്‍ എല്ലാ മാസവും അനുഷ്ഠിച്ചുപോരുന്ന വ്രതങ്ങള്‍, സിയാറത്ത് യാത്രകള്‍, മതപണ്ഡിതനാകാന്‍ കഴിയാതെ പോയ സങ്കടം തീര്‍ക്കാന്‍ സമൂഹത്തിന്റെ നേതൃപദവിയിലുള്ള പണ്ഡിതരെ വീട്ടിലേക്ക് സല്‍ക്കരിക്കല്‍ അഹ്മദ് കുട്ടി എന്നവരുടെ പതിവായിരുന്നു. അവരെ യാത്രയയക്കുമ്പോള്‍ കരളിന്നകത്തുനിന്നൊരു നിര്‍ഗളിക്കുന്ന അപേക്ഷയുണ്ട്. 'എനിക്ക് ഏതായാലും ഒന്നും പഠിക്കാനായില്ല. എന്റെ ഒരു മകനെയെങ്കിലും ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന ഒരു പണ്ഡിതനായിക്കിട്ടാന്‍ ദുആ ചെയ്യണേ...' അത് പല സദസ്സുകളിലും പ്രാര്‍ഥനകളായിട്ടുണ്ടാവാം. അതിന്റെ സാഫല്യമാണ് ഹംസ മുസ്ലിയാര്‍. നഫീസയാണ് അഹ് മദ് കുട്ടിയുടെ ഭാര്യ. 

ഹംസ ഉസ്താദിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച പ്രിയപ്പെട്ട ഉമ്മ. പട്ടുവത്താണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. ഏകീകൃത രൂപവും പാഠ്യപദ്ധതിയുമില്ലാത്ത അന്നത്തെ പാഠശാലയില്‍ എല്ലാവരെയും പോലെ അദ്ദേഹവും പഠിച്ചു. സൂഫീവര്യനായ അബ്ബാസ് മുസ്ലിയാരാണ് അക്കാലയളവിലെ പ്രധാന ഗുരു. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പട്ടുവത്ത് തന്നെയാണ് പഠിച്ചത്. അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ ഒരുപാട് ദൂരം കാല്‍നടയായി നടന്ന് പഴയങ്ങാടി മാപ്പിള യു.പി സ്‌കൂളിലെത്തി. അടുത്തവര്‍ഷം നാട്ടില്‍ പട്ടുവത്ത് തന്നെ യു.പി. സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ പഠനം അവിടേക്ക് മാറി. അക്കാലത്ത് അധികര്‍മാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഇ.എസ്.എല്‍.സി. (ഇന്നത്തെ എസ് എസ് എല്‍ സിക്ക് തുല്യം) ക്കു നല്ല മാര്‍ക്കോടെ വിജയിച്ചു.
ഉയര്‍ന്ന മാര്‍ക്കു വാങ്ങുകയും സാമ്പത്തിക ഭദ്രതയുണ്ടാവുകയും ചെയ്തതിനാല്‍ ഭൗതിക മേഖലയിലെ ഉയര്‍ന്ന വിദ്യാഭ്യാസമാണ് ജ്യേഷ്ഠനടക്കമുള്ള പലരുടെയം സമ്മര്‍ദ്ദത്തിനു വഴങ്ങി തിരഞ്ഞെടുത്തത്. 

എന്നാല്‍ അവധിക്കാലത്ത് കൗമാരത്തിലേക്ക് കാലൂന്നിയ മനസ്സ് സ്വയം ചിന്തിച്ചുമനസ്ലിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു. താന്‍ ആത്മീയമായി ഒത്തിരി പിന്നിലാണിന്ന്. നിസ്‌കാരത്തില്‍ വീഴ്ച വരുന്നുണ്ട്. അരുതായ്മകള്‍ പലതും കയ്യെത്താ ദൂരത്തുണ്ട്. ഈ സാഹചര്യത്തില്‍ ഭൗതിക വിദ്യാഭ്യാസത്തിനു പിന്നാലെ പോയാല്‍ തന്റെ പരലോകം ഇരുളടഞ്ഞതാകും. റമളാനില്‍ പള്ളിയില്‍ വഅള് പറയാനെത്തിയ ചില ഉസ്താദുമാരുടെ വാക്കുകള്‍ കരളില്‍ മുറിവ് വീഴ്ത്തുക കൂടി ചെയ്തപ്പോള്‍ കുറ്റബോധം നിറഞ്ഞ മനസ്സ് സ്വയം ഒരു തീരുമാനത്തിലെത്തി. എനിക്ക് ദര്‍സില്‍ പോകണം.

എന്നാല്‍ ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന പഠനം ആഗ്രഹിക്കുന്ന കുടുംബത്തില്‍നിന്ന് തന്റെ ആഗ്രഹത്തിന് പിന്തുണ ലഭിക്കില്ലെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അവസാനം ഉമ്മയെ സമീപിച്ച് ആഗ്രഹം വെളിപ്പെടുത്തി. വെറുമൊരു കൗതുകത്തിനപ്പുറം ആ ഹൃദയത്തില്‍ നാമ്പെടുത്ത ചിന്തകളുടെ പ്രതിഫലനമാണിതെന്ന് ആ മാതാവ് തിരിച്ചറിഞ്ഞു. ഉപ്പയുടെയും കുടുംബക്കാരുടെയും സമ്മതം നേടിക്കൊടുത്തു. എളാപ്പയുടെ മകന്‍ അബ്ദുല്ല മുസ്ലിയാര്‍ പടന്നയിലിലുള്ള ദര്‍സിലെത്തിച്ചു. കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാരായിരുന്നു ഗുരു. രണ്ടുവര്‍ഷമാണ് അവിടെ പഠിച്ചത്. പ്രാഥമിക കിതാബുകള്‍ ഓതിയതിനുശേഷം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാമില്‍ കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പഠനകാലത്തെ സുപ്രധാന ഘട്ടമായാണ് ഹംസ മുസ്ലിയാര്‍ ഈ കാലയളവിനെ വിലയിരുത്തുന്നത്.

പഠിതാവിനാവശ്യമായ ശീലങ്ങളും മാര്‍ഗങ്ങളും പി.എ. ഉസ്താദ് പകര്‍ന്നുകൊടുത്തു. പലവിധ ചാപല്യങ്ങളും പിടികൂടേണ്ട കാലത്ത് ഉസ്താാദിന്റെ ശിക്ഷണം കൂടുതല്‍ ആവേശകരമായ പഠന തപസ്യയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ കണ്ണിയത്ത് ഉസ്താദിന്റെ ശിക്ഷണത്തില്‍ കുറഞ്ഞ കാലം പഠിക്കണമെന്ന ശക്തമായ ആഗ്രഹം ഇക്കാലയളവില്‍ മനസില്‍വേരൂന്നിയിരുന്നു. ആ ആഗ്രഹം പി.എ. ഉസ്താദ് തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് ഹംസ ഉസ്താദിനെ വാഴക്കാട്ടേക്കയച്ചു.

വാഴക്കാട് ദാറുല്‍ ഉലൂം കേരളത്തിന്റെ വൈജ്ഞാനിക പ്രഭാ കേന്ദ്രമായി പരിലസിക്കുന്ന കാലമാണ്. മറ്റു പള്ളി ദര്‍സുകളെ അപേക്ഷിച്ച് പരിഷ്‌കരിച്ച പഠനരീതിയാണ് കണ്ണിയത്ത് ഉസ്താദ് വാഴക്കാട്ട് നടപ്പില്‍ വരുത്തിയത്. പ്രസംഗം, എഴുത്ത്, ആശയപഠനം   എന്നിവക്ക് പ്രത്യേക പരിശീലന പരിപാടികളുണ്ട്. ഈ സുവര്‍ണാവസരത്തില്‍ കിട്ടാവുന്നതെല്ലാം വാരിക്കൂട്ടാന്‍ ഹംസ മുസ്ലിയാര്‍ പരിശ്രമിച്ചു. ഉയര്‍ന്ന കിതാബുകളെല്ലാം തന്നെ ഉസ്താദില്‍നിന്ന് ഓതിയെടുത്തു. മുതവ്വലില്‍ സാധാരണമായ സിലബസുള്ള കിതാബുകളും അക്കാലത്ത് തന്നെ റഈസുല്‍ മുഹഖിഖീനില്‍നിന്നം പകര്‍ന്നെടുത്തു.
പഠനശേഷം 1965ല്‍ മാട്ടൂലിലാണ് ആദ്യമായി ദര്‍സ് ആരംഭിച്ചത്. 30 വിദ്യാര്‍ത്ഥികളുമായി തുടക്ക കുറിച്ച ആ ദര്‍സ് എട്ടുവര്‍ഷക്കാലം മാട്ടൂലിന്റെ പ്രഭയായി നിലനിന്നു.

മാട്ടൂലിനുശേഷമാണ് തന്റെ മേല്‍വിലാസമായി മാറിയ ചി്ത്താരിയിലേക്ക് ഹംസ മുസ്ലിയാര്‍ എത്തുന്നത്. അവിഭക്ത കണ്ണൂരില്‍ കാഞ്ഞങ്ങാടിനടുത്താണ് ഈ പ്രദേശം. സമസ്ത അന്ന് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ സമ്മേളനം ഹംസ മുസ്ലിയാരുടെ ഓര്‍മ്മകളില്‍ വാക്കുകളിലൊതുക്കാനാവാത്ത ആവേശമാണ്, സമ്മേളന സ്വാഗതസംഘം സെക്രട്ടറിയായിരുന്നു അദ്ദേഹം. നേതാക്കള്‍ക്കു സുപരിചിതനാകുന്നത് ചിത്താരി എന്ന പേരില്‍ പ്രസിദ്ധനാകുന്നതും ഇക്കാലത്താണ്.

സമസ്തയെയും കീഴ്ഘടകങ്ങളെയും കുറിച്ച് യാതൊന്നും അറിയാതിരുന്ന കേരളത്തിന്റെ വടക്കുഭാഗത്ത് ഈ സമ്മേളനത്തിലൂടെ ഉണ്ടായിത്തീര്‍ന്ന മാറ്റം ശ്രദ്ധേയമാണ്.  ആ സമ്മേളമനത്തിന്റെ സ്വാഗതസംഘം പിരിച്ചുവിടുമ്പോള്‍ മിച്ചം വന്ന സംഖ്യ കൊണ്ടാണ് കേരളത്തില്‍ ആദ്യമായി മുതഅല്ലിംകള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി കൊണ്ടുവന്നത്. 
പത്തുവര്‍ഷമാണ് ചിത്താരിയില്‍ ഉണ്ടായത്. ശേഷം ഒരുവര്‍ഷം തിരുത്തിയിലാണ് സേനവമനുഷ്ഠിച്ചത്. തുടര്‍ന്ന് സഅദിയ്യയില്‍ മൂന്നുവര്‍ഷം ദര്‍സ് നടത്തി. അല്‍മഖര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ രണ്ടിടങ്ങളിലും മുമ്മൂന്ന് ദിവസം വീതമായി. ്അടുത്ത വര്‍ഷം മുതല്‍ മഖറില്‍ തന്നെ സ്ഥിരമായി. 

1979 മുതല്‍ സഅദിയ്യയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഹംസ മുസ്ലിയാര്‍ 1995 വരെ ആസ്ഥാനത്ത് തുടര്‍ന്നു. അതിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായി തന്റെ യൗവ്വനം സഅദിയ്യക്കാണ് സമര്‍പ്പിച്ചത്. ഇടക്കാലത്ത് അധ്യാപകനായും സേവനം ചെയ്തു.
അല്‍മഖറിന്റെ എല്ലാം ഹംസ മുസ്ലിയാരാണ്. തളിപ്പറമ്പില്‍ ബിദ്അത്തിനെ പ്രതിരോധിക്കാന്‍ പി.എ ഉസ്താദ്, എംഎ. ഉസ്താദ് എന്നിവരോടൊപ്പം ത്യാഗം ചെയ്ത് പടുത്തുയര്‍ത്തിയ ഖുവ്വത്തുല്‍ ഇസ്ലാം രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തില്‍ എന്തിനെല്ലാമോ കേന്ദ്രമായി മാറിയതിലുള്ള വേദനയാണ് മഖറിന്റെ ജന്മത്തിനു പിന്നിലെ വികാരം. 

തളിപ്പറമ്പ് കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഖറിനായി. അഞ്ചു പള്ളികള്‍ സ്ഥാപനത്തിനു കീഴിലുണ്ട്. അമാനി എന്ന സനദ് നല്‍കുന്ന ശരീഅത്ത് കോളജടക്കം നിരവധി സംരംഭങ്ങള്‍ക്ക് മഖറിലൂടെ ഹംസ മുസ്ലിയാര്‍ നേതൃത്വം നല്‍കിവരികയായിരുന്നു.

പാണ്ഡിത്യവും മസ് ലഹത്തും

മതവിഷയങ്ങളില്‍ അന്തിമവിധിക്കായി ഉസ്താദിനെ സമീപിക്കുക എന്നത് കണ്ണൂര്‍ ജില്ലയിലെ മുസ്ലിംകളുടെ ഒരു പതിവാണ്. എതിര്‍വിഭാഗങ്ങള്‍ക്കുപോലും പ്രാമാണിക മറുപടിയില്‍ മറുവാക്കില്ല. എതിര്‍വിഭാഗത്തിനിടക്ക് അഭിപ്രായ വ്യത്യാസമുണ്ടായ ചുഴലി ത്വലാഖ് വിവാദം തീരുമാനമാക്കിയത് ഉസ്താദിന്റെ ഫത് വയോടെയാണ്. മഹല്ലുകളില്‍ ഉണ്ടാകുന്ന ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാന്‍ ഉസ്താദിന് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. ഇവ്വിഷയത്തിലും കണ്ണൂരിലെ മുസ്ലിംകള്‍ക്ക് സംഘടനാ വിത്യാസമില്ലാതെയുള്ള ഒരത്താണിയാണ് ഉസ്താദവര്‍കള്‍.


-ഹാഫിള് സുല്‍ഫിക്കര്‍

Leave A Reply