Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും അല്‍ മഖര്‍ സ്ഥാപന ശില്‍പിയുമായ കെ.പി. ഹംസ മുസ്‌ലിയാര്‍ പണ്ഡിതരുടെ ഗണത്തില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. സൗമ്യതയുടെയും സല്‍സ്വഭാവത്തിന്റെയും നിറകുടമായ അദ്ദേഹം കര്‍മ്മശാസ്ത്ര പാണ്ഡിത്യത്തില്‍ അഗ്രഗണ്യനും തികഞ്ഞ സംഘാടകനുമായിരുന്നു.






















അദ്ദേഹത്തിന്റെ മരണം സമുദായത്തിനും സമൂഹത്തിനും തീരാനഷ്ടമാണെന്ന് സുന്നീ നേതാക്കള്‍ അനുസ്മരിച്ചു. 

കേരള മുസ്ലിം ജമഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍ ചൂരി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍,സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 

Leave A Reply