Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , » ദറുല്‍ ഹുദാ ബെള്ളാരെ സാദാത്ത് ആണ്ട് നേര്‍ച്ച പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിച്ചു.

ദറുല്‍ ഹുദാ ബെള്ളാരെ സാദാത്ത് ആണ്ട് നേര്‍ച്ച പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിച്ചു.

Written By Muhimmath News on Friday, 26 October 2018 | 20:15



സുള്ള്യ: ദാറുല്‍ ഹുദ ബെള്ളാരെയുടെ മുറ്റത്ത് ആയിരങ്ങളുടെ ആത്മീയ സംഗമം തീര്‍ത്ത്  സാദാത്ത് ആണ്ട് നേര്‍ച്ച പ്രാര്‍ഥനാ സമ്മേളനത്തോടെ സമാപിച്ചു.

ദാറുല്‍ ഹുദ ശില്‍പി സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ മാതാപിതാക്കള്‍, ഭാര്യാപിതാവ്, അഹ്ദല്‍, ബുഖാരി, ശിഹാബ് സാദാത്തുക്കള്‍ തുടങ്ങിയവരുടെ അനുസ്മരണമായി സംഘടിപ്പിച്ച പരിപാടിക്ക് മൂന്ന് ദിനങ്ങളിലായി പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കി.  

സമാപന പ്രാര്‍ത്ഥനാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സഅദി ഉദ്ഘാടനം ചെയ്തു.

സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി.

അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി  മുഖ്യ പ്രഭാഷണം നടത്തി.  സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, സിദ്ദീഖ് മോണ്ടു ഗോളി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ലത്തീഫ് സഖാഫി കന്തപുരം, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍ തുങ്ങിയവര്‍ പ്രംസഗിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved