Friday, 26 October 2018

ഡല്‍ഹിയില്‍ മദ്‌റസ വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവം: നാലു കുട്ടികള്‍ അറസ്റ്റില്‍
























ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പരിസരവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.  

ഡല്‍ഹി മാളവീയ നഗറിലെ ശിവാലികിലുള്ള ബീഗംപുര്‍ ജാമിഅ ഫരീദിയ വിദ്യാര്‍ഥിയായ മുഹമ്മദ് അസീമിനെയാണ് മദ്‌റസയുടെ പരിസരവാസികള്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത്. അടിച്ചുകൊന്നവരില്‍ രണ്ടു പേരെ അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചെങ്കിലും കുട്ടികളുടെ അമ്മ വന്ന് ബലമായി തിരികെ കൊണ്ടു പോവുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ആരെയും പിടികൂടിയില്ല. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചു.



വ്യാഴാഴ്ച മദ്‌റസക്ക് അവധിയായതിനാല്‍ മദ്‌റസയുടെ  സ്ഥലത്ത് കളിക്കാന്‍ പോയതായിരുന്നു അസീം എന്ന് കുട്ടികളുടെ കെയര്‍ടേക്കറായ മുംതാസ് പറഞ്ഞു. കളിക്കിടയിലുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്ന് വന്ന മുതിര്‍ന്ന കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട് വലിയ പടക്കംപൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. ശേഷം  കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീണു. ആക്രമണമറിഞ്ഞ് ഗ്രൗണ്ടിലെത്തിയവര്‍ വീണുകിടന്ന അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തേ സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.



SHARE THIS

Author:

0 التعليقات: