തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകുര്‍ ദേവസ്വംബോര്‍ഡ്. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിന് ഒപ്പമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡും സമാന നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നേരത്തെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.