Latest News :
Home » , , , » ഉളുവാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ഉളുവാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Written By Muhimmath News on Sunday, 14 October 2018 | 13:43

























കുമ്പള: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസയുടെ മകന്‍ മെല്‍വിന്‍ ഡിസൂസ (15)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മറ്റു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഉളുവാര്‍ പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു മെല്‍വിന്‍.

ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം പോലീസിന്റെ ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നാട്ടുകാരാണ് രാത്രിയോടെ പുറത്തെടുത്തത്. ഷേണി ശാരദാംബ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: മെറ്റില്‍ദ. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved