Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » പ്രളയം: മാക് അല്‍ഐന്‍ കമ്മിറ്റിയുടെ വക അഞ്ചു ലക്ഷം

പ്രളയം: മാക് അല്‍ഐന്‍ കമ്മിറ്റിയുടെ വക അഞ്ചു ലക്ഷം

Written By Muhimmath News on Thursday, 11 October 2018 | 10:26
























അല്‍ഐന്‍ : പ്രളയ ബാധിതരെ സഹായിക്കാനായി  മര്‍കസ് അഡ്‌നോക് കോര്‍ഡിനേഷന്‍ (മാക് ) അല്‍ഐന്‍ ഏരിയ കമ്മിറ്റി സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി. മൊത്തം അഞ്ചു ലക്ഷം രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ,അല്‍ഐനിലെ അഡ്‌നോക് ജീവനക്കാരായ മൂന്നു പേര്‍ക്കും ഒരു മുന്‍ ജീവനക്കാരനും കൂടി ഒന്നര ലക്ഷത്തോളം രൂപയും കൈമാറി.

കൂടാതെ ദുരന്ത  ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു രണ്ടര ലക്ഷം രൂപയുടെ അനുയോജ്യ പദ്ധതി ഏറ്റെടുത്തു പൂര്‍ത്തീകരിച്ചു നല്‍കാനും തീരുമാനിച്ചു. 

ഏരിയ പ്രസിഡണ്ട് സൈനുല്‍ ആബിദ് സഖാഫി, അസീസ് കക്കോവ്, സുബൈര്‍ എളേറ്റില്‍, നൗഫല്‍ സഖാഫി, സിദ്ദീഖ് വയനാട് , ജൗഹര്‍ എളേറ്റില്‍, സി എന്‍ ആരിഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം  നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved