Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Saturday, 6 October 2018 | 09:52
























കല്‍പ്പറ്റ: വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ചു. വയനാട് തലാപ്പുഴയിലാണ് സംഭവം. തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (42), മക്കളായ അനുശ്രീ (17) അഭിനവ് (11) എന്നിവരാണ് മരിച്ചത്.

സമീപത്തെ തോട്ടിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തോട്ടത്തിലെ കശുമാവിന്റെ കൊമ്പിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച വിനോദ് ഡയറി ഫാം അടക്കമുള്ള കര്‍ഷകനാണ്. എന്തായിരുന്നു പ്രശ്‌നമെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം വിനോദും കുടുംബവും ബന്ധുവീട്ടില്‍ പോയിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved