Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , » ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി

Written By Muhimmath News on Wednesday, 3 October 2018 | 11:27

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം അട്ടിമറിക്കുമെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നെന്നുണ്ടെന്നും അതുകൊണ്ട് തന്നെ ജാമ്യം നല്‍കാന്‍ ആവില്ലെന്നും കോടതി നിരീക്ഷിച്ചു.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ബിഷപ്പും ബിഷപ്പിനെ അനുകൂലിക്കുന്നവരും കേസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.

ഈ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കേസ് നിര്‍ണായക ഘട്ടത്തിലിരിക്കുന്ന ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകിരച്ചു.

കേസില്‍ പൊലീസിന് ജലന്ധറില്‍ പോയി അന്വേഷണം നടത്തേണ്ടതുണ്ട്. സഭയില്‍ സ്വാധീനവും അപ്രമാദിത്യവും ഉള്ള ആള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved