Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » ഇന്ധനവില വീണ്ടും കുതിപ്പിലേക്ക്; പാചകവാതക വിലയും കൂട്ടി

ഇന്ധനവില വീണ്ടും കുതിപ്പിലേക്ക്; പാചകവാതക വിലയും കൂട്ടി

Written By Muhimmath News on Monday, 1 October 2018 | 12:07
























തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി ഉയരുന്നത് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപയും ഡീസല്‍ വില 80.43 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.

അതേസമയം പാചകവാകത്തിന്റെ വിലയും കൂടി. സബ്‌സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 2.89 രൂപയും വര്‍ധിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഇനി 502.4 രൂപ നല്‍കേണ്ടി വരും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുന്ന സ്ഥിതി ഉണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും എന്നാണ് വിലയിരുത്തല്‍. 
ഇന്ധനവിലയില്‍ ഉണ്ടാകുന്ന കയറ്റം സാധനവില കൂടാനിടയാകുന്നതിനൊപ്പം യാത്രകളും ചെലവേറിയതാക്കി മാറ്റും. നികുതിനിരക്ക് താഴ്ത്തി ഇന്ധനവില പിടിച്ചുനിര്‍ത്താനുള്ള കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചെയ്യുന്നില്ല. പ്രളയത്തെ തുടര്‍ന്ന് കനത്ത സാമ്പത്തികനഷ്ടം നേരിടുന്ന സംസ്ഥാനം നികുതിവരുമാനം കൂടി വേണ്ടെന്നുവെയ്ക്കാനാകില്ലെന്ന നിലപാടിയാണ്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved