ദുബൈ: ജലപ്രളയമുള്പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് നല്കുന്ന സന്ദേശങ്ങള്‍ വളെരെ വലുതാണ്. കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രളയ ദുരന്തം നല്കിയ സന്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രത്യേക സംഗമം നളെ ദുബൈയില്‍ നടക്കുന്നു. 'ഖാഫില' എന്ന പേരിലുള്ള
സംഗമം എസ് വൈ എസ് മലപ്പുറം ദുബൈ ചാപ്റ്ററാണ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് ഐ സി എഫ് ആസ്ഥാനത്ത് നടക്കുന്ന ഖാഫിലയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി സന്ദേശ പ്രഭാഷണം നടത്തും. പ്രളയത്തിനിടെ അപൂര്‍വമായ സമര്‍പ്പണത്തിലൂടെ നിരവധി പേരുടെ ജീവന് രക്ഷിച്ച പ്രമുഖ സാമുഹ്യ പ്രവര്ത്തകന് ജൈസല്‍ താനൂരിനെ സംഗമത്തില്‍ ആദരിക്കും. ദുരിതാശ്വാസ സേവന രംഗത്ത് നിറഞ്ഞു നിന്ന ഐ സി എഫ് സ്വാന്തനം വളണ്ടിയേസ് അംഗമായ അബ്ദുറഹമാന് തെന്നലക്ക് ചടങ്ങില്‍ ആദരവ് നല്‍കും.
സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ക്ക് പുറമെ മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, മുസ്തഫ ദാരിമി വിളയൂര്‍, തുടങ്ങിയവരും സംബന്ധിക്കും.