Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ഹജ്ജ് അപേക്ഷകര്‍ക്കായി സഞ്ചരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും ക്യാമ്പും

ഹജ്ജ് അപേക്ഷകര്‍ക്കായി സഞ്ചരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളും ക്യാമ്പും

Written By Muhimmath News on Friday, 26 October 2018 | 17:18

കാസര്‍കോട്: 2019 ലെ ഹജ്ജ് യാത്രയ്ക്ക് താത്പര്യമുള്ള അപേക്ഷകരെ സഹായിക്കുവാനായി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഹജ്ജ് ട്രയിനര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന സ്‌പെഷ്യല്‍ ക്യാമ്പുകള്‍ 27 മുതല്‍ ആരംഭിക്കും. ഉദുമ കോട്ടിക്കുളം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും 28 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പുത്തിഗെ മുഹിമ്മാത്തിലും കാസറഗോഡ് നായമാര്‍മുല ജുമുഅത്ത് പള്ളി പരിസരത്തും തൃക്കരിപ്പൂര്‍ ചന്തേര ജുമുഅത്ത് പള്ളി മഹല്ല് സേവന കേന്ദ്രത്തിലും  ഉച്ചയ്ക്ക് 2  മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഉപ്പള നയാബസാര്‍ എ.ജെ.ഐ.സ്‌ക്കൂളിലും 29 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സാ ഹാളിലും 30 ന് രാവിലെ 9 മുതല്‍ ചെറുവത്തുര്‍ കൈതക്കാട് അല്‍വര്‍ദ്ദ  വുമന്‍സ് കോളേജിലും പടന്ന വലിയ ജുമുഅത്ത് പള്ളി പരിസരത്തും 31 ന് രാവിലെ ഒന്‍പതുമുതല്‍ ചെറുവത്തുര്‍ പയ്യങ്കി  ജുമുഅത്ത് പള്ളി പരിസരത്തും നവംബര്‍ 2 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ ദേളി ജംക്ഷനിലും 3 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നീലേശ്വരം മദ്രസ്സയിലും നവംബര്‍ 4 ന്  രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി ദേലമ്പാടി അടൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തും ക്യാമ്പുകള്‍ സംഘടിപ്പിക്കും. 
.
അതോടൊപ്പം ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളോടൊപ്പം തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റ് പരിസരം, ചന്തേര മഹല്ല് സേവന കേന്ദ്രം, കൈതക്കാട് അല്‍വര്‍ദ്ദ കോളേജ്,  കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സ, കാഞ്ഞങ്ങാട് ബി.എ.മഹല്‍, ഉദുമ കോട്ടിക്കുളം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാള്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ്,  മഞ്ചേശ്വരം ദണ്ഡ ഗോളി ജനസേവന കേന്ദ്രം എന്നിവിടങ്ങളില്‍ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന തീയ്യതിയായ നവംബര്‍ 17 വരെ  സ്ഥിരം ഹെല്‍പ് ഡെസ്‌ക്കുകളുമുണ്ടായിരിക്കും. തത്പരരായ ഹജ്ജ് അപേക്ഷകര്‍ പാസ്‌പോര്‍ട്ട് കോപ്പി, 3.5 ഃ 3.5 സെ.മി.വലിപ്പമുള്ള വെള്ള പശ്ചാത്തലത്തിലുള്ള കളര്‍ ഫോട്ടോ, ഐ.എഫ്.എസ്.കോഡുള്ള ചെക്ക് ലീഫ് അല്ലെങ്കില്‍ ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ്, ഒരാള്‍ക്ക് 300 രൂപ ഫീസ്, മേല്‍ വിലാസം തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ രേഖകള്‍, ഓരോ അപേക്ഷകന്റെയും അവകാശിയുടെയും വെവ്വേറെ മൊബൈല്‍ നമ്പറുകള്‍ എന്നിവ സഹിതം അതാത് കേന്ദ്രങ്ങളില്‍ ഹാജരാകണം. സഞ്ചരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ക്ക് ഹജ്ജ് മാസ്റ്റര്‍ ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍, ജില്ലാ ട്രയിനര്‍ എന്‍.കെ.അമാനുല്ലാഹ്, അസിസ്റ്റന്റ്  ജില്ലാ ട്രയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍, അതാത് ഏരിയകളിലെ ഹജ്ജ് ട്രയിനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍  അമാനുള്ളാഹ്.എന്‍.കെ.(9446111188),  അസിസ്റ്റന്റ് ജില്ലാ ട്രയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), കൂടാതെ ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: ഇ.കെ.അസ്ലം (9961501702), എ.പി.പി.കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: അബ്ദുള്‍ സത്താര്‍.കെ.പി.(9605035135), ഹമീദ് കുണിയ (9447010444), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), എം.ടി.അഷ്‌റഫ് (9496143420), കാസറഗോഡ് ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), മഞ്ചേശ്വരം മേഖല: സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.അബ്ദുള്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടണം. ഏകദിന ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ 9446111188 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved